ഫുള്‍ ടൈം സ്വീപ്പര്‍ സ്കൂളിൽ താത്കാലിക നിയമനം
ഏഴാം ക്ലാസ്സ് യോഗ്യതയിൽ സ്കൂളിൽ സ്വീപ്പര്‍ജോലി നേടാൻ അവസരം താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി നേരിട്ട് ജോലി നേടുക. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലേക്ക് ഫുള്‍ ടൈം സ്വീപ്പറായി താത്കാലികമായി ജോലി ചെയ്യുതിന് ആളെ ആവശ്യമുണ്ട്.
അപേക്ഷകര്‍ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കേണ്ടതും ജോലി ചെയ്യുതിന് ശാരീരിക ക്ഷമത ഉള്ളവരും ആയിരിക്കണം.
സമീപ പ്രദേശത്തുള്ളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന.
താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് രാവിലെ 11 ന് കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപെടുക,ഫോണ്‍: 0484 2623673.
താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എംബിബിഎസ്.വേതനം 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 11ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍.
സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍:0484-2754000