കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ | kerala government temporary jobs 2024
കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, നേരിട്ട് ജോലി നേടാൻ അവസരം. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം ജോലി നേടുക.
🛑 കോളേജില്‍ ട്യൂട്ടര്‍ ഒഴിവ്
ജില്ലയിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത.
താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുമായി ജൂണ്‍ 10 ന് ഉച്ചക്ക് 2.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ - 04935- 246434
🛑 എയര്‍ക്രാഫ്റ്റ് ടെക്നീഷന്‍; ഇന്ന് കൂടി അപേക്ഷിക്കാം
ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്നീഷന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഇന്ന് ( മെയ് 18 ) വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -04936- 202668.
🛑 ചീഫ് സെക്യൂരിറ്റി ഓഫീസര്‍; അപേക്ഷ ക്ഷണിച്ചു
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി യോഗ്യതയുള്ള ക്യാപ്റ്റൻ റാങ്ക്/ എയർഫോഴ്സിൽ തത്തുല്യ റാങ്കിൽ വിരമിച്ച 58 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അപേക്ഷയും രജിസ്ട്രാര്‍, കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പി.ഒ, വയനാട് - 673576 വിലാസത്തില്‍ മെയ് 25 നകം നൽകണം. കൂടുതല്‍ വിവരങ്ങള്‍ www.kvasu.ac.in ൽ ലഭിക്കും
🛑 ആയുർവേദ ,ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യൂ
ദേശീയ ആയുഷ് മിഷന് കീഴില്‍ ഇടുക്കി ജില്ലയില്‍ ആയുർവേദ ,ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്കായുളള അഭിമുഖ തീയതി നിശ്ചയിച്ചു. മെയ് 27,28 തീയതികളില്‍ ആയുർവേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും മെയ് 29,30 തീയതികളിൽ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അഭിമുഖവും നടക്കും.
തൊടുപുഴ കാരിക്കോട് , ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാഠ മാനേജരുടെ ഓഫീസിലാണ് അഭിമുഖം. തീയതിയില്‍ മാറ്റഠ വന്നാല്‍ ഇ മെയില്‍ മുഖാന്തിരഠ അറിയിക്കുന്നതായിരിക്കുഠ.
ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി , ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യയതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുഠ, ഒരു കോപ്പിയുഠ, കേരള മെഡിക്കല്‍ കൗണ്‍സില്‍/TCMC രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പരീക്ഷ ഹാള്‍ടിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍), രേഖകളുടെ സ്വയഠ സാക്ഷയപ്പെടുത്തിയ കോപ്പികള്‍ എന്നിവ അഭിമുഖ സമയത്ത് ഹാജരാക്കണം.
🛑പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ: ജൂൺ 3നകം അപേക്ഷ നൽകണം
പാലക്കാട് മെഡിക്കൽ കോളജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്സും, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് എക്സ്പേർട്ടുകൾ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ളവർ അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ജൂൺ 3ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gmcpalakkad.in.
++++++++++++
🛑 ഗസ്റ്റ് ലക്ചറർ അഭിമുഖം
മലയൻകീഴ് സർക്കാർ ആർട്സ് ആൻ്റ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം മേഖലാ ഓഫിസിൽ ഗസ്‌റ്റ് ലക്ചററുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ രജിസ്റ്റർ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
മെയ് 27 രാവിലെ 10 ന് മാത്തമാറ്റിക്സ്, 28 രാവിലെ 10 ന് കോമേഴ്സ്, 28 ഉച്ചതിരിഞ്ഞ് രണ്ടിന് സ്‌റ്റാറ്റിസ്റ്റിക്സ്, 29 രാവിലെ 10 ന് മലയാളം, അന്നു തന്നെ ഉച്ചതിരിഞ്ഞ് രണ്ടിന് ഫിസിക്സ്, 30 രാവിലെ 10 ന് ഹിന്ദി, 31 രാവിലെ 10 ന് ജേർണലിസം എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് - 0471-2282020.