വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Tuesday, May 7, 2024

വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു

അതിഥി അധ്യാപക നിയമനം
ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 


വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു

 ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്‌സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. അതാത് വിഷയങ്ങളില്‍ 55ശതമാനത്തില്‍ കുറയാതെയുള്ള ബിരുദാനന്തര ബീരുദമാണ് യോഗ്യത. നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 17ന് വൈകിട്ട് മൂന്ന് മണിക്കകം നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ ലഭ്യമാക്കണം.  

അപേക്ഷാ ഫോറം കോളേജ് ഓഫീസിലും gascuduma.ac.in ലും ലഭിക്കും.  
ഫോണ്‍: 9188900216.

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫൗണ്ടേഷന്‍ ഓഫ് എജുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

 (https://ift.tt/4X8rjzx മുഖേന രജിസ്റ്റര്‍ ചെയ്യാം).
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (ഒ ബി സി - നോണ്‍ക്രിമിലയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എം എഡും നെറ്റ് / പി എച്ച് ഡിയും ഉണ്ടായിരിക്കണം. നെറ്റ് / പി എച്ച് ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പും സഹിതം മെയ് 22ന് രാവിലെ 10.30ന് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0490 2320227, 9567239932.