ദിവസ ശമ്പളത്തിൽ സ്കൂളിൽ സെക്യൂരിറ്റി ജോലി നേടാൻ അവസരം
സ്കൂളിൽ സെക്യൂരിറ്റി ഗാർഡ് താത്ക്കാലിക നിയമനം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിനു കീഴിൽ പ്രവർത്തിയ്ക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിനായി പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് മെയ് 28 ന് രാവിലെ 10.30 ന് നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിൽ വച്ച് വാക് - ഇൻ ഇൻ്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
ഏഴാം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടിക വർഗക്കാർക്കാണ് നിയമനം നൽകുക. മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. വിമുക്ത ഭടൻമാർ, ലൈറ്റ് /ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന നൽകും. 2024 ജനുവരി ഒന്നിന് 25 നും 50 നും മധ്യേ ആയിരിക്കണം പ്രായം. 2024 ജൂൺ മുതൽ 2025 മാർച്ചു വരെയാണ് താത്ക്കാലികമായി നിയമിക്കുന്നതെന്ന് നെടുമങ്ങാട് ഐ റ്റി ഡി പി പ്രോജക്ട് ഓഫിസർ എസ്. സന്തോഷ് കുമാർ അറിയിച്ചു.
അതെ ഇനി യാതൊരു ചാർജും കൊടുക്കാതെ കേരളത്തിലെ 14 ജില്ലകളിലെയും,ഗൾഫ് നാടുകളിലെയും സാധാരണക്കാർ മുതൽ ഉയർന്ന യോഗ്യത ഉള്ളവർ വരെ അന്വേഷിക്കുന്ന എല്ലാവിധ ജോലി ഒഴിവുകളും ഇനി നിങ്ങളുടെ മൊബൈലിൽ ദിവസവും ഓരോ മണിക്കൂർ, മണിക്കൂർ ഇടവിട്ട് അറിയാൻ സാധിക്കുന്നതാണ്