പാരാ ലീഗൽ വോളന്റീർ ജോലി ഉൾപ്പെടെ മറ്റു ഒഴിവുകളും - JobWalk.in

Post Top Ad

Friday, May 10, 2024

പാരാ ലീഗൽ വോളന്റീർ ജോലി ഉൾപ്പെടെ മറ്റു ഒഴിവുകളും

പാരാ ലീഗൽ വോളന്റീർ നിയമനം നടത്തുന്നു 

പാരാ ലീഗൽ വോളന്റീർ നിയമനം നടത്തുന്നു

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളന്റീർമാരെ നിയമിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ വായിക്കുക.

താത്പര്യമുള്ളവർ 
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ മേയ് 18നു വൈകിട്ട് അഞ്ചിനു മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം. 
കൂടുതൽ വിവരങ്ങൾക്ക് : 0471 2575013, 2467700, 2509057

മറ്റു ജോലി ഒഴിവുകളും

എയര്‍ക്രാഫ്റ്റ് ടെക്‌നീഷന്‍
 
ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്‌നീഷന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 10 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -04936-202668

🛑 അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ.കോളേജിൽ  വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 25 രാവിലെ 10 നും ബിസിനസ് മാനേജ്മെന്റ്, ഇലക്‍ട്രോണിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 10 നും കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 11 നും മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും.

 നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍   gctanur.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.

കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ഫ്രീ ആയി അറിയാൻ 

പരമാവധി നിങ്ങളുടെ എല്ലാ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.