ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് ഒഴിവുകൾ - JobWalk.in

Post Top Ad

Saturday, May 11, 2024

ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് ഒഴിവുകൾ

ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് ഒഴിവുകൾ


ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് ഒഴിവുകൾ

ശിശുസംരക്ഷണ സ്ഥാപനത്തില്‍ അപേക്ഷ ക്ഷണിച്ചു
കൊട്ടിയം അസീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

 പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം- 30 വയസ് മുതല്‍.   സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഒ) എഫ്.ഐ.എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ മെയ് 22നകം അപേക്ഷിക്കാം. 
ഫോണ്‍- 0474 2791597.

🛑 വോളന്റീർ
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളന്റീർമാരെ നിയമിക്കുന്നു.
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ മേയ് 18നു വൈകിട്ട് അഞ്ചിനു മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം. 
കൂടുതൽ വിവരങ്ങൾക്ക് : 0471 2575013, 2467700, 2509057

🛑 എയര്‍ക്രാഫ്റ്റ് ടെക്‌നീഷന്‍

ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്‌നീഷന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 10 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -04936-202668