ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
എറണാകുളം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷന്‍ മുനമ്പം ഓഫീസിന് കീഴില്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നേടുന്നതിനായി കുറഞ്ഞത് ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചുവടെ നൽകിയ മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ് പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം മേയ് 22ന് രാവിലെ 11 ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷന്‍, മുനമ്പം മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
മറ്റു ജോലി ഒഴിവുകളും
ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് ഒഴിവുകൾ
ശിശുസംരക്ഷണ സ്ഥാപനത്തില്‍ അപേക്ഷ ക്ഷണിച്ചു
കൊട്ടിയം അസീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം- 30 വയസ് മുതല്‍. സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഒ) എഫ്.ഐ.എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ മെയ് 22നകം അപേക്ഷിക്കാം.
ഫോണ്‍- 0474 2791597.