നവോദയ വിദ്യാലയങ്ങളിൽ നിരവധി ജോലി ഒഴിവുകൾ,Navodaya Recruitment 2024 Apply now - JobWalk.in

Post Top Ad

Thursday, April 11, 2024

നവോദയ വിദ്യാലയങ്ങളിൽ നിരവധി ജോലി ഒഴിവുകൾ,Navodaya Recruitment 2024 Apply now

Navodaya Recruitment 2024 Apply now


Navodaya Recruitment 2024 Apply now

നവോദയ വിദ്യാലയ സമിതി ( Navodaya Recruitment 2024) അനധ്യാപക തസ്തികയിലേക്ക് ( Non Teaching Jobs) അപേക്ഷ ക്ഷണിച്ചു .
1377 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 650 വിദ്യാലയങ്ങളിലും എട്ട് റീജണല്‍ ഓഫീസുകളിലും ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ഹെഡ് ക്വാര്‍ട്ടേഴ്‌സിലുമാണ് ഒഴിവുകള്‍ 

ജോലി ഒഴിവുകൾ

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഫിമെയില്‍ സ്റ്റാഫ് നഴ്‌സ്, ഇലക്ട്രീഷന്‍ കം പ്ലംബര്‍, മെസ്സ് ഹെല്‍പ്പര്‍, മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ഓഡിറ്റ് അസിസ്റ്റന്റ്, ജൂനിയര്‍ ട്രാന്‍സലേഷന്‍ ഓഫീസര്‍, ലീഗല്‍ അസിസ്റ്റന്റ്, കാറ്ററിങ് സൂപ്പര്‍വൈസര്‍

ഈ തസ്തികകളിലാണ് ഒഴിവ്.
 പൊതുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് ഇതില്‍ വിജയിച്ചതിന് ശേഷം അഭിമുഖവും ഉണ്ടായിരിക്കും. സ്‌കില്‍ ടെസ്റ്റ് ആവശ്യമായവയ്ക്ക് അത്തരം ടെസ്റ്റും ഉണ്ടായിരിക്കുന്നതായിരിക്കും.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍-10 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി. (എന്‍.സി.എല്‍.) 10 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്.

ഇന്ത്യയിലെവിടെയും അപേക്ഷാര്‍ത്ഥിക്ക് ജോലി ലഭിക്കാം. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: For Official Notification click here