CBSE വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു | CBSE Recruitment 2024
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിദ്യഭ്യാസ ബോർഡായ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻ ( CBSE), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു (പരീക്ഷ നടത്തുന്നു)
അസിസ്റ്റൻ്റ് സെക്രട്ടറി
(അഡ്മിനിസ്‌ട്രേഷൻ, അക്കാദമിക്, സ്‌കിൽ എജ്യുക്കേഷൻ, ട്രെയിനിംഗ്), അക്കൗണ്ട്‌സ് ഓഫീസർ, ജൂനിയർ എഞ്ചിനീയർ, ജൂനിയർ ട്രാൻസ്‌ലേഷൻ, അക്കൗണ്ടൻ്റ്, ജൂനിയർ അക്കൗണ്ടൻ്റ് തുടങ്ങിയ തസ്തികയിലായി 118 ഒഴിവുകൾ അസിസ്റ്റൻ്റ് സെക്രട്ടറി തസ്തികയിലെ ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി, എഡ്യൂക്കേഷൻ, സൈക്കോളജി, ഫിസിക്കൽ എജ്യുക്കേഷൻ, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഭൂമിശാസ്ത്രം, ഇൻഫർമേഷൻ ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രികൾച്ചർ, ഫുഡ് ന്യൂട്രീഷൻ & ഫുഡ് പ്രൊഡക്ഷൻ, ടൂറിസം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ B Ed/ MBA/ CA/ ICWA/ BE/ B Tech
പ്രായം: 18 - 35 വയസ്സ്
( വനിത/ SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD/ ESM: ഇല്ല
മറ്റുള്ളവർ
അസിസ്റ്റൻ്റ് സെക്രട്ടറി: 1500 രൂപ
മറ്റുള്ള തസ്തിക: 800 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.