പ്ലസ്‌ടുക്കാർക്ക് എസ്.എസ്.സി വഴി ജോലി നേടാം
കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി SSC – Staff Selection Commission – Combined Higher Secondary Level Examination 2024 ) അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവിൽ പ്ലസ് ടുക്കാർക്കാണ് അവസരം. അവസാന തീയതി: 2024 മേയ് 7
പ്രായം: 2024 ഓഗസ്റ്റ് 1 നു 18-27 (1997 ഓഗസ്റ്റ് രണ്ടിനു മുൻപോ 2006 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്‌തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്ഞാപനത്തിലുണ്ട്.
യോഗ്യത: 12-ാം ക്ലാസ് ജയം 2024. (ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി)
ശമ്പളം: എൽഡിസി / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പേ ലെവൽ 2: 19,900-63,200 രൂപ.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ: പേലെവൽ 4: 25,500-81,100 രൂപ, ലെവൽ -5: 29,200-92,300 രൂപ
ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ : പേ ലെവൽ 4: 25,500-81,100 രൂപ
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗ / ഭിന്നശേഷി / വിമുക്‌തഭട /വനിതാ അപേക്ഷകർക്കു ഫീസില്ല. ഓൺലൈനിൽ മേയ് 8 വരെ അടയ്ക്കാം. നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ അടയ്ക്കാം.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ടു ഘട്ടം), സ്കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ്. തെറ്റിനു നെഗറ്റീവ് മാർക്കുണ്ട്. ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. എൽസിഡി /ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റ് തസ്‌തികയിലേക്കു നടത്തുന്ന 10 മിനിറ്റ് കംപ്യൂട്ടർ ടൈപ്പിങ് ടെസ്റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴി ക്കോട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. കേന്ദ്രങ്ങളുടെ കോഡ് സൈറ്റിൽ ലഭ്യമാണ്.
അപേക്ഷിക്കേണ്ട വിധം: https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ രണ്ടു ഘട്ടം വഴി. ഒറ്റത്തവണ റജിസ്ട്രേഷനിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. തുടർന്ന് യൂസർ ഐഡിയും. പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത‌് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2024 മേയ് 7. For Official