പരീക്ഷ ഇല്ലാതെ കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി - JobWalk.in

Post Top Ad

Sunday, March 17, 2024

പരീക്ഷ ഇല്ലാതെ കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി

പരീക്ഷ ഇല്ലാതെ കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി
പരീക്ഷ ഇല്ലാതെ കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ,നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി പരീക്ഷ ഇല്ലാതെ കേരള സർക്കാർ താത്കാലിക ജോലി നേടാൻ അവസരം,പരമാവധി ഷെയർ കൂടി ചെയ്യുക.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

നാഷണൽ ആയുഷ് മിഷന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ) തസ്തികയിൽ നിയമനം നടത്തുന്നു. മാർച്ച് 31 നകം അപേക്ഷകൾ രജിസ്റ്റേർഡ് തപാലായോ നേരിട്ടോ അഞ്ചുകുന്ന് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലോ നൽകണം. വിവരങ്ങൾക്ക്: www.nam.kerala.gov.in

അപേക്ഷ ക്ഷണിച്ചു

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, പ്ലംബർ കം ഇലക്ട്രീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. പ്രായപരിധി 41 വയസ്സ്. മാർച്ച് 25 നകം സബ്ബ് കളക്ടർ, പ്രസിഡന്റ് എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജ്, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്ക് സമീപം പൂക്കോട് എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9778783522.

ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ അരിത്തമാറ്റിക് കം ഡ്രോയിങ്ങ് വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ഈഴവ, ബില്ല, തിയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) നിന്ന് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 16നു രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യതകൾ: എസ്.എസ്.എൽ.സിയും ഡിഗ്രി/ ഡിപ്ലോമ (പ്രവൃത്തി പരിചയം) അല്ലെങ്കിൽ ഫിറ്റർ, ടർണർ, മഷിനിസ്സ് എന്നി ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ.

വാക്ക് ഇൻ ഇന്റർവ്യൂ 18ന്

ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുള്ള അഡ്മിൻ അസിസ്റ്റന്റ്/ ഫിനാൻസ് അസിസ്റ്റന്റ് തസ്തികയിലേക്ക് മാർച്ച് 18ന് രാവലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം Director of Health Service, (General Hospital Junction, Thiruvananthapuram) ൽ പ്രവർത്തിക്കുന്ന eHealth Kerala/State Digital Health Mission, ഓഫീസിൽ നേരിച്ച് ഹാജരാകണം. വിശദ വിവരങ്ങൾക്ക് https://ift.tt/gD8JcAt / https://ift.tt/nNAMkS9

ചാർട്ടേഡ് അക്കൗണ്ടന്റ് നിയമനം

എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരവ്- ചെലവ് കണക്കുകൾ, എം.ഐ.എസ് (മാനേജ്മന്റ് ഇൻഫർമേഷൻ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകൾ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നേരിട്ടോ തപാൽ മുഖാന്തരമോ ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484-2421355.

ലൈഫ്ഗാർഡ് കം സ്വിമ്മിംഗ് ഇൻസ്ട്രക്ടർ നിയമനം

പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തൽ പരിശീലന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലൈഫ് ഗാർഡ് കം സ്വിമ്മിംഗ് ഇൻസ്ട്രക്ടറുടെ സേവനം ആവശ്യമുണ്ട്. താൽപര്യമുള്ളവർ മാർച്ച് 18 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. യോഗ്യത അംഗീകൃത ലൈഫ് സേവിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സായ് നടത്തിയ 6 ആഴ്ചത്തെ സർട്ടിഫിക്കറ്റ് കോഴ്സ് എ എസ് സി എ ലെവൽ / 1/ലെവൽ - 2 സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. നീന്തൽക്കുള പരിപാലനത്തിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0480 2850260.

വാക്-ഇൻ-ഇന്റർർവ്യൂ

തൃപ്പൂണിത്തുറ ഗവ . ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി കാന്റീനിൽ ഒഴിവുള്ള കുക്ക്, അസി. കുക്ക് തസ്തികകളിലേക്ക് 780, 580 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കുക്ക് തസ്തികയിൽ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം. 01.01.24 ന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 2 ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 27776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം

ഡെപ്യൂട്ടേഷൻ നിയമനം

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം, പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഗവ. കെയർഹോമിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്സ് ഗ്രേഡ്-II അല്ലെങ്കിൽ സമാന സ്വഭാവത്തിലുള്ള തസ്തികകളിൽ 39300-83000 രൂപ ശമ്പള സ്കെയിലിൽ സേവനമനുഷ്ടിച്ച് വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷകാലയളവിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷിക്കാം.

താൽപര്യമുള്ളവർ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയമേധാവി മുഖേന ഏപ്രിൽ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കണം