മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താല്‍ക്കാലിക നിയമനം
ആലപ്പുഴ: ഗവ.ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് (2ഒഴിവ്) ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഇന്ത്യന്‍ മിലിറ്ററി സര്‍വീസില്‍ നിന്നും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ) റാങ്കില്‍ വിരമിച്ച, നല്ല ശാരീരിക ക്ഷമത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 - 50. ഇവരുടെ അഭാവത്തില്‍ 55 വയസ്സ് ഉള്ളവരെ പരിഗണിക്കും. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 20 വൈകുന്നേരം 5ന് മുന്‍പായി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ അപേക്ഷ നല്‍കുക. എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.