പത്താം ക്ലാസ്സ് പാസ്സായവർക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണ്‍ ആവാം - JobWalk.in

Post Top Ad

Monday, March 25, 2024

പത്താം ക്ലാസ്സ് പാസ്സായവർക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണ്‍ ആവാം

പത്താം ക്ലാസ്സ് പാസ്സായവർക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണ്‍ ആവാം

പത്താം ക്ലാസ്സ് പാസ്സായവർക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണ്‍ ആവാം

DSSSB ക്ക് കീഴില്‍ പ്യൂണ്‍ ജോലി: കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഇപ്പോള്‍ പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് DSSSB ക്ക് കീഴില്‍ മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.

🔹തസ്തികയുടെ പേര് : പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ.
🔹ഒഴിവുകളുടെ എണ്ണം: 102
🔹ജോലിയുടെ ശമ്പളം: 21700-81100/
🔹അവസാന തിയതി : 18 ഏപ്രിൽ 2024

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം,  ശമ്പളം
🔹പ്രോസസ്സ് സെർവർ 02 Rs.25500- 81100/-
🔹പ്രോസസ്സ് സെർവർ 01 Rs.25500- 81100/-
🔹പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ 07 Rs.21700– 69100/-
🔹പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ 92 Rs.21700–69100/–

യോഗ്യത വിവരങ്ങൾ ചുവടെ

പ്രോസസ്സ് സെർവർ മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം
സെക്കണ്ടറി LMV യുടെ ഡ്രൈവിംഗ് ലൈസൻസും 2 വർഷവും കളങ്കമില്ലാത്ത ഡ്രൈവിംഗ് അനുഭവം.

പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം

എങ്ങനെ അപേക്ഷിക്കാം

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 18 ഏപ്രിൽ 2024 വരെ.