ജവഹര്‍ ബാലഭവനില്‍ വിവിധ താല്‍ക്കാലിക നിയമനം
ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ - മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു.വിവിധ ഒഴിവുകളിൽ ജോലി നേടാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക,പരമാവധി ഷെയർ കൂടെ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ - 3, സംഗീതം - 1,
ചിത്രകല - 1),
അസിസ്റ്റന്റ് (ശില്പകല, ജൂഡോ, മാജിക്, കമ്പ്യൂട്ടര്‍, നൃത്തം, ഗിറ്റാര്‍, കുങ്ഫു - ഓരോ ഒഴിവുകള്‍ വീതം),
ഹെല്‍പ്പര്‍ (ക്രാഫ്റ്റ്, ചിത്രകല, വയലിന്‍ - ഓരോ ഒഴിവുകള്‍ വീതം) എന്നിങ്ങനെയാണ് നിയമനം.
യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487- 2332909.