കേരളത്തിൽ നാളെ മുതൽ ഇൻ്റർവ്യൂ വഴി ജോലി നേടാവുന്ന എല്ലാവിധ ജോലി ഒഴിവുകളും അറിയാം. - JobWalk.in

Post Top Ad

Friday, March 15, 2024

കേരളത്തിൽ നാളെ മുതൽ ഇൻ്റർവ്യൂ വഴി ജോലി നേടാവുന്ന എല്ലാവിധ ജോലി ഒഴിവുകളും അറിയാം.

കേരളത്തിൽ നാളെ മുതൽ ഇൻ്റർവ്യൂ വഴി ജോലി നേടാവുന്ന എല്ലാവിധ ജോലി ഒഴിവുകളും അറിയാം.

കേരളത്തിൽ നാളെ മുതൽ ഇൻ്റർവ്യൂ വഴി ജോലി നേടാവുന്ന എല്ലാവിധ ജോലി ഒഴിവുകളും അറിയാം

കേരളത്തിൽ നാളെ മുതൽ ഇൻ്റർവ്യൂ വഴി ജോലി നേടാവുന്ന മാർച്ച് മാസത്തിലെ എല്ലാവിധ ജോലി ഒഴിവുകളും, വിവിധ ജില്ലകളിലായി വന്നിട്ടുള്ള നിരവധി അവസരങ്ങൾ, ജോലി വിവരങ്ങൾ പൂർണമായി വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.

🌍 വാക്-ഇൻ-ഇന്റർവ്യൂ 26ന്

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകളിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിങ് ബിരുദമോ അംഗീകൃത നഴ്‌സിങ് സ്കൂ‌ളിൽ നിന്നുള്ള ജിഎൻഎം നഴ്സ‌ിങോ ആണ് യോഗ്യത, കേരള നഴ്‌സിങ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും വേണം. ഉയർന്ന പ്രായപരിധി 40 വയസ് മാർച്ച് 26നു രാവിലെ 11 നാണ് അഭിമുഖം, താത്‌പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in.

🌍 ടെക്നിക്കൽ അസിസ്റ്റന്റ്

കൊല്ലം ആർ ഡി ഒ ഓഫീസിൽ പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണലിലെ ടെക്‌നിക്കൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തും യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം എം എസ് ഡബ്യു യോഗ്യതയുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. വേർഡ് പ്രോസസിനിൽ (മലയാളം, ഇംഗ്ലീഷ്) സർക്കാർ അംഗീക്യത കോഴ്സ‌് പാസായിരിക്കണം. പ്രായപരിധി 18-35 വയസ്സ്

ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ അസലും പകർപ്പും സഹിതം മാർച് 14ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം കലക്ട‌റേറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഹാജരാകണം.

🌍 അപേക്ഷ ക്ഷണിച്ചു

കുളത്തുപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് എച്ച് എസ്‌ റ്റി, എച്ച് എസ്.എസ് റ്റി അധ്യാപകതസ്തികളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. പി എസ് സി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയും അനുസരിച്ചായിരിക്കും നിയമനം സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 15 വൈകിട്ട് അഞ്ചിനകം പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ ലഭിക്കണം. കുളത്തുപ്പുഴ എം ആർ എസിൽ തുടർച്ചയായി മൂന്ന് വർഷം ജോലി ചെയ്‌തവർ അപേക്ഷിക്കേണ്ടതില്ല.

🌍 ചാവക്കാട് താലൂക്കിലെ ശ്രീ തൃക്കണാമതിലകം തൃപ്പേക്കുളം മഹാദേവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമതധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 30ന് വൈകിട്ട് അഞ്ചിനകം തിരൂർ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഈ ഓഫീസിലോ, ബോർഡിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ട‌റുടെ ഓഫീസിലോ ബന്ധപ്പെടുക.