755 രൂപ രൂപ ദിവസ ശമ്പളത്തിൽ ജൽജീവൻ മിഷൻ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, March 1, 2024

755 രൂപ രൂപ ദിവസ ശമ്പളത്തിൽ ജൽജീവൻ മിഷൻ ജോലി ഒഴിവുകൾ

755 രൂപ രൂപ ദിവസ ശമ്പളത്തിൽ ജൽജീവൻ മിഷൻ ജോലി ഒഴിവുകൾ

755 രൂപ രൂപ ദിവസ ശമ്പളത്തിൽ ജൽജീവൻ മിഷൻ ജോലി ഒഴിവുകൾ

755 രൂപ രൂപ ദിവസ ശമ്പളത്തിൽ
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (കെ.ആർ.ഡബ്ല്യു.എസ്.എ) മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ വളണ്ടിയർമാരെ നിയമിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.

ജില്ലയിലെ ഒഴൂർ, പെരുമണ്ണക്ലാരി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിക്കായാണ് 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.

അഭിമുഖം ഫെബ്രുവരി 29ന് രാവിലെ 10.30ന്  ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിൽ നടക്കും. സിവിൽ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്കും അതത് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണന ലഭിക്കും.
ഫോൺ: 0483 2738566, 8281112185.

മറ്റു ജോലി ഒഴിവുകൾ

മെഡിക്കല്‍ ഓഫീസര്‍ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.

പാലിയേറ്റീവ് നഴ്സ് ഒഴിവ്

ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന ഒരു വര്‍ഷത്തേക്ക് പാലിയേറ്റീവ് നഴ്സ് ഒഴിവ്. യോഗ്യത എ.എന്‍.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ വിത്ത് മൂന്ന് മാസം ബി.സി.സി.പി.എ.എന്‍ അല്ലെങ്കില്‍ ഒ.സി.സി.പി.എ.എന്‍ കോഴ്സ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് / ജി.എന്‍.എം വിത്ത് ഹെല്‍ത്ത് സര്‍വീസ് അംഗീകൃത 45 ദിവസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്സ്. കൂടിക്കാഴ്ച്ച മാര്‍ച്ച് 7 ന് രാവിലെ പത്തിന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍. അജാനൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2209711.