വാക്-ഇ൯-ഇ൯്റർവ്യൂ ആയൂർവേദ ആശുപത്രിയിൽ ജോലി നേടാം
ഗവ ആയൂർവേദ ആശുപത്രിയിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഹാജരായി ജോലി നേടുക,
തൃപ്പൂണിത്തുറ ഗവ ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 580 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
മറ്റു യോഗ്യത വിവരങ്ങൾ
പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെവി വാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്‌ജ് എന്നിവയുടെ ഒറിജിനൽ ഹെവി വാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.
എങ്ങനെ ജോലി നേടാം?
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26 ഉച്ചക്ക് 2.30 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.