പ്രായപരിധി 45 വയസ്സ് വരെയുള്ളവർക്ക് പൂൾ അസിസ്റ്റന്റ് ജോലി നേടാം
ആലപ്പുഴ: ആലപ്പുഴ രാജാകേശവദാസ് നീന്തൽ കുളത്തിൽ പമ്പ് ഓപ്പറേഷൻ, ക്ലോറിനേഷൻ എന്നിവയ്ക്കായി പൂൾ അസിസ്റ്റൻ്റ് തസ്‌തിയിലേക്ക് (ഒരൊഴിവ്) താൽക്കാലിക നിയമനം നടത്തുന്നു.
18-45 ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം
നീന്തൽ കുളത്തിൽ പൂൾ അസിസ്റ്റന്റ്, പ്ലാന്റ് ഓപ്പറേഷൻ, പൂൾ മാനേജ്‌മെന്റ്റ്, മെയിനൻസ്, ക്ലോറിനേഷൻ എന്നിവയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
താത്പര്യമുള്ളവർ ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിൽ മാർച്ച് അഞ്ചിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാവുക.
🛑 എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻ്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യൽക്കാരനെ താത്‌ക്കാലികമായി നിയമിക്കുന്നു.
വാക് ഇൻ ഇന്റർവ്യൂ മാർച്ച് 15ന് രാവിലെ 10.30ന് നടക്കും.
തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ള ഭിന്നശേഷിക്കാർക്കായാണ് അവസരം.
അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.