ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി - JobWalk.in

Post Top Ad

Sunday, February 25, 2024

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിൽ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിൽ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ മനസ്സിലാക്കിയശേഷം അപേക്ഷിക്കുക 

യോഗ്യത വിവരങ്ങൾ?

എസ് എസ് എല്‍ സി, പ്ലസ്ടു അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 29 ന് രാവിലെ 10.30 ന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നടത്തും.
ഫോണ്‍ - 7012212473, 8281359930.

മറ്റു ജോലി വിവരങ്ങൾ?

അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു
ജില്ലാ, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് മലപ്പുറം ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവരും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം.

യോഗ്യരായ ഉദ്യോഗാർഥികൾ പൂർണമായി പൂരിപ്പിച്ച അപേക്ഷ ജാതി,വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് മാർച്ച് ആറിനകം അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0483 2734901.