ഉയർന്ന ശമ്പളത്തിൽ കേന്ദ്രസർക്കാർ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Monday, February 5, 2024

ഉയർന്ന ശമ്പളത്തിൽ കേന്ദ്രസർക്കാർ ജോലി നേടാൻ അവസരം

ഉയർന്ന ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം


ഉയർന്ന ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം

NTPC Recruitment Apply now 2024
ഉയർന്ന ശമ്പളത്തിൽ കേന്ദ്രസർക്കാർ ജോലി നേടാൻ അവസരം: നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC) ഇപ്പോൾ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ്) തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്കായി ആകെ 223 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 8 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ് വിവരങ്ങൾ

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റൻ്റ് എക്സ‌ിക്യൂട്ടീവ് (ഓപ്പറേഷൻസ്) റിക്രൂട്ട്മെന്റ്. ഇന്ത്യയൊട്ടാകെ ആകെ 223 ഒഴിവുകളാണുള്ളത്.

പ്രായപരിധി വിവരങ്ങൾ

18-35 വയസ്. സംവരണ സമുദായങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്.

🔹വിദ്യാഭ്യാസ യോഗ്യത

ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി. പ്രസ്തുത മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം.

🔹ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,000 രൂപയാണ് അടിസ്ഥാന ശമ്പളം.

🔹അപേക്ഷ ഫീസ്
ജനറൽ/ ഒബിസി/ ഇഡബ്ല്യൂ.എസ് വിഭാഗക്കാർക്ക് 300 രൂപ അപേക്ഷ ഫീസുണ്ട്. മറ്റ് വിഭാഗക്കാർ ഫീസടക്കേണ്ടതില്ല.

അപേക്ഷിക്കുന്ന വിധം?
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇവിടെ നൽകിയിരിക്കുന്ന Apply ലിങ്ക് വഴി അപേക്ഷ നൽകാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.