കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ജോലി ഒഴിവുകൾ
കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലേക്ക് ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.
ജോലികൾ : മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, വാച്ച്മാൻ,
യോഗ്യത വിവരങ്ങൾ?
എട്ടാം ക്ലാസ് പാസായ 50 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും സഹിതം മാർച്ച് 3ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ല സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
വിവരങ്ങൾക്ക് : 0477 2253870