വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജോലി അവസരം - JobWalk.in

Post Top Ad

Saturday, February 17, 2024

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജോലി അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജോലി അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജോലി അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

പ്രതിമാസ വേതനം12000 രൂപ, രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്, എസ്.എസ്.എല്‍.സി, പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചിന് മുന്‍പായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ബയോഡേറ്റ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 828199057