ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഓഫീസ് അറ്റൻഡന്റ് ആവാം വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Sunday, February 11, 2024

ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഓഫീസ് അറ്റൻഡന്റ് ആവാം വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ജോലി നേടാം 

കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ജോലി നേടാം

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിലെ ( KSMHA), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ, ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികളിലേക്ക് വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, പരമാവധി ഷെയർ ചെയ്യുക.

ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)

യോഗ്യത: ഏഴാം ക്ലാസ്
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,390 രൂപ

സ്റ്റെനോടൈപ്പിസ്റ്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)

യോഗ്യത: പത്താം ക്ലാസ്, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് & മലയാളം ) ലോവർ (KGTE/ MGTE)കൂടെ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിനൊപ്പം ഷോട്ട് ഹാൻഡ് ലോവർ (ഇംഗ്ലീഷ് &മലയാളം).
പ്രായപരിധി: 45 വയസ്സ് (വിരമിച്ചവർക്ക് 62 വയസ്സ്)
ശമ്പളം: 22,290 രൂപ

അസിസ്റ്റന്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)

യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 30,995 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക