675 രൂപ ദിവസ ശമ്പളത്തിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ആവാം
675 രൂപ ദിവസ ശമ്പളത്തിൽ ജോലി അവസരം,തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനത്തിന് നിയമനം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ യോഗ്യത ഉൾപ്പടെ ഉള്ള മറ്റും വിവരങ്ങൾ മനസിലാക്കിയ ശേഷം നേരിട്ട് അഭിമുഖം വഴി ജോലി നേടുക.
ശമ്പള വിവരങ്ങൾ?
പ്രതി ദിനം 675 രൂപയാണ് പ്രതിഫലം.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി ആണ് യോഗ്യത. കമ്പ്യൂട്ടർ പരിജാഞാനം അഭികാമ്യം.
എങ്ങനെ അപേക്ഷിക്കാം?
18 നും 41 നുമിടയിലാവണം പ്രായം. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.