Office assistant job vacancies Kerala 2024
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ പൂർണമായും വായിച്ച മനസ്സിലാക്കുക
യോഗ്യത : ഡിഗ്രി, പി.ജി.ഡി.സി.എ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. താല്‍പര്യമുള്ളവര്‍ യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 9ന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക ഫോണ്‍: 85476005060.
മറ്റു ജോലി വിവരങ്ങൾ
ചടയമംഗലം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0474 2793464
കരാര്‍ നിയമനം
പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും
യോഗ്യത: ഫുഡ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in
ഫോണ്‍ 0468 2961144.