കെ.എം.ടി സിൽക്‌സിൽ നിരവധി തൊഴിലവസരങ്ങൾ| KMT SILKS JOB RECRUITMENT 2024 - JobWalk.in

Post Top Ad

Sunday, January 7, 2024

കെ.എം.ടി സിൽക്‌സിൽ നിരവധി തൊഴിലവസരങ്ങൾ| KMT SILKS JOB RECRUITMENT 2024

KMT SILKS JOB RECRUITMENT 2024


കെ.എം.ടി സിൽക്‌സിൽ നിരവധി തൊഴിലവസരങ്ങൾ| KMT SILKS JOB RECRUITMENT 2024

മലബാറിലെ ഏറ്റവും വലിയ വസ്ത്ര വിപണന സ്ഥാപനമായ കെ എം ടി സിൽക്‌സിന്റെ പെരിന്തൽമണ്ണ, കോട്ടയ്ക്കൽ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, താമസം, ഭക്ഷണം കൂടാതെ മറ്റു ആനുകൂല്യങ്ങളും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ മറ്റു വിവരങ്ങളും വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടോ ഈമെയിൽ വഴിയോ ബന്ധപ്പെടുക.

ഉദ്യോഗാർത്ഥികൾ ജനുവരി 9ന് വയനാട് 'Le Sapphire Hotel & Restaurant'-ൽ വെച്ച് നടക്കുന്ന ഇന്റർവ്യൂയിലേക്ക് ബയോഡാറ്റ സഹിതം നേരിട്ട് എത്തിച്ചേരുക. നേരിട്ട് വരാൻ സാധിക്കാത്തവർക്ക്  ബയോഡാറ്റ ഇ-മെയിൽ ചെയ്താൽ മതി, ഇമെയിൽ - hr@kmtsilks.com

കൂടുതൽ വിവരങ്ങൾക്ക് : 8129788600 (പെരിന്തൽമണ്ണ), 7994440603 (കോട്ടയ്ക്കൽ)

മറ്റു ജോലി ഒഴിവുകൾ

വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലയിലെ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധതരത്തിൽ ഉള്ള പദ്ധതിയിലേക്ക് യുനാനി മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

ബി.യു.എം.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്. തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 24ന് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ വച്ച് നടത്തും.

യോഗ്യതയുള്ള വിദ്യാർഥികൾ ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആരോഗ്യഭവൻ ജില്ലാ പ്രോഗ്രാം മേനേജർ ഓഫീസ് (നാഷണൽ ആയുഷ് മിഷൻ) ആരോഗ്യ ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in