അങ്കണവാടികളിലും സർക്കാർ ആശുപത്രിയിലും ജോലി| Kerala Anganwadi jobs and government hospital job vacancies 2024 - JobWalk.in

Post Top Ad

Friday, January 12, 2024

അങ്കണവാടികളിലും സർക്കാർ ആശുപത്രിയിലും ജോലി| Kerala Anganwadi jobs and government hospital job vacancies 2024

Kerala Anganwadi jobs and government hospital job vacancies 2024


അങ്കണവാടികളിലും സർക്കാർ ആശുപത്രിയിലും ജോലി| Kerala Anganwadi jobs and government hospital job vacancies 2024

അങ്കണവാടികളിലും സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓരോ ജോലി ഒഴിവുകളും വിശദമായി വായിച്ച് മനസ്സിലാക്കിയശേഷം അപ്ലൈ ചെയ്യുക.ഷെയർ ചെയ്യുക.

അങ്കണവാടി വർക്കർ അഭിമുഖം

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയില്‍ എടവണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 16, 17, 18 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുമണി വരെ എടവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അർഹരായ അപേക്ഷകർക്ക് അഭിമുഖ അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ഇന്ന് (ജനുവരി 12) ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ: 04832852939, 9188959781.

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും.18 മുതൽ 46 വരെയാണ് പ്രായപരിധി.
ഫോൺ: 0494 2442981.

🛑അഭിമുഖം: കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ  ഫാർമസിസ്റ്റ് ഒഴിവിലേക്ക് താൽക്കാലിക, ദിവസ വേതനാ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

യോഗ്യരായവർ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ സഹിതം ജനുവരി 16ന് രാവിലെ 10.30ന് കോട്ടയം നാഗമ്പടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
പ്രായപരിധി 40 വയസ്.

🛑അഭിമുഖം 25 ന്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മായന്നൂര്‍ നിളാ സേവാ സമിതി നടത്തുന്ന ഡൊമസ്റ്റിക് വയലന്‍സ് ഷെല്‍ട്ടര്‍ ഹോമില്‍ മാനേജര്‍, കൗണ്‍സിലര്‍ തസ്തികയിലേക്ക് ജനുവരി 25ന് രാവിലെ 10 ന് തണല്‍ മാതൃസദനത്തില്‍ അഭിമുഖം നടത്തും. താല്പര്യമുള്ള സ്ത്രീകള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി എത്തണം. ഫോണ്‍: 9446220616

🛑 വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 20ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

🛑 താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യ൯ (C-Arm Technician) തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 

യോഗ്യത സയൻസ് വിഷയത്തിൽ  പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്ന് റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ (രണ്ട് വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യം. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 25, ന് സി.സി.എം. ഹാളിൽ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇൻ്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.30 വരെ മാത്രമായിരിക്കും.