കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ January 01-2024| kerala government temporary job vacancies 2024 - JobWalk.in

Post Top Ad

Monday, January 1, 2024

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ January 01-2024| kerala government temporary job vacancies 2024

kerala government temporary job vacancies 2024

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ January 01-2024| kerala government temporary job vacancies 2024

കേരള സർക്കാർ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

പ്രോജക്ട് കോർഡിനേറ്റർ

യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ B Tech, അഭികാമ്യം: MBA
പരിചയം: 8 വർഷം
പ്രായപരിധി: 40 വയസ്
ശമ്പളം : 80,000 - 60,000 രൂപ 

ഡെപ്യൂട്ടി ചീഫ് കൺസൾട്ടന്റ്

യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ B ടെക് കൂടെ ബിരുദാനന്തര ബിരുദം (എഞ്ചിനീയറിംഗ്, അനുബന്ധ വിഷയങ്ങളിൽ) പരിചയം: 20 വർഷം
പ്രായപരിധി: 62 വയസ്സ്
ശമ്പളം : 1,75,000 - 2,00,000 രൂപ 

നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കി  ജനുവരി 12ന് മുൻപ് ഓൺലൈനായി അപേക്ഷിക്കുക
🔰 ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ്,ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം 8 ന് വൈകിട്ട് 5 നകം ഇമെയിലിൽ അയയ്ക്കണം.
ഇമെയിൽ : director.mwd@gmail.com

🔰 മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള ജൂനിയർ റെസിഡൻ്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമനം നടത്തുന്നു.
ജനുവരി നാലിന് രാവിലെ10am മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂ നടക്കും.

അധിക യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.ഫോൺ നമ്പർ,: 04832764056

🔰 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), 2024 നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു അവിവാഹിതരായ പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം

ആകെ ഒഴിവ്: 400
നാഷണൽ ഡിഫൻസ് അക്കാദമി
ആർമി: 208 നേവി: 42
എയർ ഫോഴ്സ് ( ഫ്ലൈയിംഗ് - 92 ഗ്രൗണ്ട് ഡ്യൂട്ടി (ടെക്) - 18, ഗ്രൗണ്ട് ഡ്യൂട്ടി (നോൺ - ടെക്) - 10)
നേവൽ അക്കാദമി: 30

യോഗ്യത: ആർമി : പ്ലസ് ടു/ തത്തുല്യം
എയർ ഫോഴ്സ് & നവേൽ: പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്)/ തത്തുല്യം

പ്രായം: 2005 ജൂലൈ 2നും 2008 ജൂലൈ 1നും ഇടയിൽ ജനിച്ചവർ

അപേക്ഷ ഫീസ് വനിതാ SC/ ST/ വാർഡ്സ് ഓഫ്‌  JCOS/NCOC/ ORs:ഇല്ല 
മറ്റുള്ളവർ: 100 രൂപ

ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ചു നോക്കിയ ശേഷം ജനുവരി 9ന് മുൻപായി ഓൺലൈൻ വഴി അപേക്ഷിക്കുക.