തൊഴിൽ മേള വഴി ജോലിക്ക് കയറാൻ അവസരം| Kerala mega job fest 2023 - JobWalk.in

Post Top Ad

Friday, December 1, 2023

തൊഴിൽ മേള വഴി ജോലിക്ക് കയറാൻ അവസരം| Kerala mega job fest 2023

തൊഴിൽ മേള വഴി ജോലിക്ക് കയറാൻ അവസരം| Kerala mega job fest 2023


Kazhakoottam mega job fest 2023
കഴക്കൂട്ടം നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കഴക്കൂട്ടം MLA ശ്രീ. കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കഴക്കൂട്ടം ജോബ് ഫെസ്റ്റ് – മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. 2023 ഡിസംബർ 15 ന് കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററിൽ, രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് തൊഴിൽ മേള. പ്രമുഖ സ്ഥാപനങ്ങളിലെ സാങ്കേതികവും അല്ലാതെയുമുള്ള മേഖലകളിലായി ആയിരത്തിൽപരം തൊഴിലവസരങ്ങൾ കഴക്കൂട്ടം ജോബ് ഫെസ്റ്റിൽ അവതരിപ്പിക്കുന്നുണ്ട്.


Kazhakoottam mega job fest 2023
18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അനായാസമായി ഓൺലൈനായി തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ താമസിക്കുന്ന യുവതീ യുവാക്കൾക്കാണ് അവസരം ലഭിക്കുക.

40 വയസ്സാണ് അപേക്ഷിക്കുവാനുള്ള ഉയർന്ന പ്രായ പരിധി.ഉദ്യോഗാര്‍ത്ഥി രജിസ്ട്രേഷൻ ഫീസ്: 100 രൂപ
രജിസ്ട്രേഷൻ അവസാന തീയതി: 2023 ഡിസംബർ 13.