ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം - JobWalk.in

Post Top Ad

Friday, December 15, 2023

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം

മെഗാ തൊഴില്‍ മേള, നിയുക്തി മെഗാ തൊഴില്‍മേള | JOB FAIR 2023


തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും.

 എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ചുവടെ കൊടുത്ത 
 ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 0497 2707610, 6282942066.


മറ്റു ജോലി ഒഴിവുകളും ചുവടെ

🛑അക്കൗണ്ടന്റ്; ഇന്റര്‍വ്യൂ 15ന്
സമഗ്രശിക്ഷാ കേരളം, കണ്ണൂര്‍ ജില്ലാ പ്രൊജക്ട് ഓഫീസിലെ ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ നല്‍കിയവരുടെ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും.
ഫോണ്‍: 0497 2707993.

🛑ഫാര്‍മസിസ്റ്റ് നിയമനം

അഞ്ചല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും.

യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അവസാനതീയതി ഡിസംബര്‍ -19. ഫോണ്‍ 0475 2273560.

🛑 കൺസൾട്ടന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു കൺസൾട്ടന്റിന്റെ(മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് 22 രാവിലെ 11ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.