കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ ഒഴിവ് - JobWalk.in

Post Top Ad

Saturday, November 25, 2023

കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ ഒഴിവ്

കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ ഒഴിവ് 


കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻ്റ് ഫുഡ്‌ടെക്നോളജി കോളേജിൽ ഹോസ്റ്റൽ അറ്റൻഡന്റ്, ഫാം അസിസ്റ്റന്റ് തസ്‌തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം (59 ദിവസത്തേ ക്ക്) നടത്തുന്നതിലേക്കായി അപേക്ഷകൾ സ്വീകരിക്കുന്നു.


വിശദാംശങ്ങൾ ചുവടെചേർക്കുന്നു.

🔰   ഹോസ്റ്റൽ അറ്റൻഡന്റ്റ്

യോഗ്യത:-8-ാം തരത്തിൽ വിജയം.
വേതനം :പ്രതിദിനം 675/- രൂപ (മാസത്തിൽ പരമാവധി 18225/-രൂപ

പ്രായ പരിധി
36 വയസ്സ് (OBC, SC, ST,OEC എന്നീ സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള പ്രായപരിധിയിളവ് അവ നുവദിക്കുന്നതാണ്)

🔰  ഫാം അസിസ്റ്റന്റ് (വെറ്റി)

യോഗ്യത:-
🪀 Pass in Plus 2 or Equivalent
🪀 Diploma in Livestock Marugement or Diploma in Poultry Production Dairy Science Laboratory Techniques

വേതനം:പ്രതിദിനം 780/- രൂപ (മാസത്തിൽ പരമാവധി 21060/- രൂപ

  പ്രായപരിധി

36 വയസ്സ് (OBC,SC,ST,OEC  സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള പ്രായപരിധിയിളവ് അവ നുവദിക്കുന്നതാണ്)
                   
യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, ക്യത്യമായി പുരിപ്പിച്ച ബയോഡേറ്റ (നിശ്ചിതമാതൃകയിലുള്ളത്), പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് എന്നിവസഹിതം "ഡീൻ, വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ഡയറിആൻ്റ് ഫുഡ്‌ടെക്നോളജി, മണ്ണുത്തി, 680651" എന്ന മേൽവിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ 30.11.2023 തീയതിക്ക് മുമ്പായി ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതും, അഭിമുഖപരീക്ഷയ്ക്ക് ഹാജരാകേണ്ടതുമാണ്.

അഭിമുഖ പരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.ബയോഡേറ്റയുടെ മാതൃക ഇതോടൊപ്പം ഉള്ളടക്കം ചെയ്യു.🟥  അധ്യാപക നിയമനം

വയനാട് : സുൽത്താൻ ബത്തേരി ഗവ സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ സ്മോൾ പൗൾട്രി ഫാർമർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്‌ച നവംബർ 27ന് രാവിലെ 11 മണിക്ക് വി എച്ച് എസ് ഇ ഓഫീസിൽ നടക്കും.

🟥  സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്‌പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. സ്‌പീച്ച് തെറാപ്പിയിൽ ഡിഗ്രി/ഡിപ്ലോമ, പി.ജി, അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് 2 ന് മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാവണം.
ഫോൺ : 9446 614577

🟥  ഡയറി പ്രമോട്ടർ: അപേക്ഷ 29 വരെ

പാലക്കാട് : ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റിൽ 2023-24 വാർഷിക പദ്ധതി തീറ്റപ്പുൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറി പ്രമോട്ടർ തസ്‌തികയിൽ കരാർ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസായിരിക്കണം. 18- 45 ആണ് പ്രായപരിധി. കൃഷിപ്പണി, കഠിനാധ്വാനം മുതലായവ ചെയ്യുന്നതിനുള്ള ശാരീരികശേഷി ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 8000 രൂപ. അപേക്ഷകർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 29 ന് വൈകിട്ട് അഞ്ചിനകം ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നൽകണം.

അപേക്ഷകരുടെ പട്ടിക നവംബർ 30 ന് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പ്രസിദ്ധീകരിക്കും. ഡിസംബർ ആറിന് രാവിലെ പത്തിന് അഭിമുഖം നടത്തും. പങ്കെടുക്കുന്നവർ രേഖകളുടെ അസലുമായി പരിശോധനക്ക് എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിൻ്റെ മാതൃക ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ: 0491-2505137