ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ജില്ലകളിൽ ജോലി. - JobWalk.in

Post Top Ad

Tuesday, November 21, 2023

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ജില്ലകളിൽ ജോലി.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ജില്ലകളിൽ ജോലി.ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഷെയർ കൂടി ചെയ്യുക.

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ കീഴിൽ തൊഴിൽ മേള നടത്തുന്നു.

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം നഗരസഭ, കുടുംബശ്രീ മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെ ഒറ്റപ്പാലം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 22 ന് രാവിലെ 10 മുതല്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

18 നു മുകളില്‍ പ്രായമുള്ള പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി തൊഴില്‍ മേളയില്‍ പങ്കെടുക്കാം.ഉദ്യോഗാര്‍ത്ഥികള്‍ വെബ്സൈറ്റ്ല്‍ രജിസ്റ്റര്‍ ചെയ്യണം.
സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും.

📓 സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം:  അഭിമുഖം 23ന്

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. 50ലധികം ഒഴിവുകളുണ്ട്. പ്ലസ് ടു, ഡിഗ്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, എം.കോം, ബി.കോം+ടാലി, കംമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ബിരുദം/ഡിപ്ലോമ/പിജി, ഐ.ടി.ഐ. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ നവംബര്‍ 23ന് രാവിലെ 10ന് എപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 0477-2230624, 8304057735

📓 തൊഴിൽമേള 25ന്

മലപ്പുറം ജില്ലാ  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ തൊഴിൽമേള നവംബർ 25ന് രാവിലെ 10.30ന് ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുപ്പതോളം കമ്പനികൾ  പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
 മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570.

📓 ജോബ് ഫെയര്‍ 25 ന്

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എവര്‍ ജോബ്‌സ് പാലക്കാട് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നവംബര്‍ 25 ന് രാവിലെ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് നാട്ടുകല്ലിലുള്ള ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.

 എസ്.എസ്.എല്‍.സി., പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ., എം.സി.എ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയുടെ ആറ് സെറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം എത്തണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. നാല്‍പ്പതിലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ മൂവായിരത്തിലധികം ഒഴിവുകളാണുള്ളതെന്ന് വ്യവസായ വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ift.tt/8fVM1XS, 9544822056, 6282729180.