പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Thursday, June 30, 2022

പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ജോലി ഒഴിവുകൾ.


പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്
ആശുപത്രിയിൽ ദിവസ വേതനടിസ്ഥാനത്തിൽ താൽക്കാലികമായി മെയിൽ, ഫീമെയിൽ അറ്റൻഡർമാരെയും,മെയിൽ, ഫീമെയിൽ സ്റ്റാഫ് നേഴ്സുമാരെയും നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഉദ്ദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂലൈ 5 ന് അറ്റൻഡമാർക്കുള്ള ഇന്റർവ്യൂവും, ജൂലൈ 6 ന് സ്റ്റാഫ് നേഴ്സുമാർക്കുള്ള ഇന്റർവ്യൂവും രാവിലെ 10 മണിക്ക് പീരുമേട് എസ്.എം.സ് ക്ലബിൽ
നടത്തുന്നതിലും പങ്കെടുക്കാം.

പ്രാഥമിക എഴുത്ത് പരിക്ഷയുടെ അടിസ്ഥാനത്തിലാകും ഇന്റർവ്യൂ.

അറ്റൻഡർ
മിനിമം യോഗ്യത 7-ാം ക്ലാസ്സ് പാസ്സായിരിക്കണം. 10-ാം ക്ലാസിന് മുകളിൽയോഗ്യതയുള്ളവരെ
പരിഗണിക്കുന്നതല്ല.
022 ജൂലൈ ഒന്നിന് 40 വയസ്സ് തികയാൻ പാടില്ല. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കും, പീരുമേട് താലൂക്ക് നിവാസികൾക്കും മുൻഗണന.

സ്റ്റാഫ് നേഴ്സ്
ജനറൽ നഴ്സിംഗ്/ബി.എസ്.സി നേഴ്സിംഗ്കോഴ്സ് പാസ്സായിരിക്കണം. കേരള നേഴ്സിംഗ് രജിസ്ട്രേഷൻ ഉണ്ടായരിക്കണം.

2022 ജൂലൈ ഒന്നിന് 40വയസ്സ് തികയാൻ പാടില്ല. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കും, പീരുമേട് താലൂക്ക് നിവാസികൾക്ക് മുൻഗണന. പ്രവൃത്തി പരിചയം അഭികാമ്യം.

ഫോൺ നമ്പർ
1. 04869 232 424
2. 82810 30173