സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, June 27, 2022

സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ


കുക്ക് നിയമനം
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് പകല്‍ 11ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം.

ഡയാലിസിസ് ടെക്‌നീഷ്യൻ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ
കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ഒഴിവിൽ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്ലസ്ടുവും ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിൽ ഡിഗ്രി/ ഡിപ്ലോമയാണ് യോഗ്യത. പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യത വേണം. സർക്കാർ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 40 വയസാണ് പ്രായപരിധി. താത്പര്യമുള്ളവർ 29ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തണം.

സാഫിൽ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്
കോട്ടയം: സാഫ് ഡി.എം.ഇ. പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായി മിഷൻ കോ- ഓർഡിനേറ്ററെ ദിവസവേതനാടി
സ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാർക്കറ്റിംഗിൽ എം.ബി.എ. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജൂൺ 30ന് രാവിലെ 10 ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കാരാപ്പുഴയിലെ ഫിഷറീസ്
ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദവിവരത്തിന്ഫോൺ: 0481 2566823.