കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ അവസരം - JobWalk.in

Post Top Ad

Monday, June 18, 2018

കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ അവസരം

താഴെകൊടുത്തിരിക്കുന്ന നിബന്ധനകള്‍ പൂര്‍ണ്ണമായും വായിച്ച് ബോധ്യപ്പെട്ടതിനു ശേഷം
രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക.

1. അപേക്ഷയുടെ അടിസ്ഥാനത്തില്‍ വിദേശ തൊഴില്‍ദാതാവാണ് ഈ തെരഞ്ഞടുപ്പ് നടത്തുന്നത്.
2. ജോലിയുടെ കാലവധി 2 വര്‍ഷമാണെന്നും അതില്‍ 6-മാസം പരിവീക്ഷ കാലാവധി (Probation period) ആയി കണക്കാക്കുന്നതാണ്. പ്രായപരിധി 30മുതല്‍ 45വയസ് വരെ.
3. ജോലി സമയം പ്രതിദിനം 12 മണിക്കൂര്‍ ആയിരിക്കും.
4. തൊഴില്‍ ദാതാവിന്‍റെ ആചാരങ്ങള്‍,അനുഷ്ഠാനങ്ങള്‍,പാരമ്പര്യം ,തൊഴില്‍ സ്ഥലത്തെ സംസ്കാരം,നിയമങ്ങള്‍ എന്നിവ മാനിക്കുന്നതാണ്.
5. തീരാവ്യാധി, മറ്റ് അനാരോഗ്യ സംബന്ധമായ സാഹചര്യങ്ങളില്‍ മടങ്ങി വരുന്നതിനുള്ള ചെലവുകള്‍ സ്വയം വഹിക്കേണ്ടതാണ്.
6. കാരണം കൂടാതെ തൊഴില്‍ ചെയ്യുന്നതിന് വിസമ്മതിക്കുക, നിയമപ്രശ്നങ്ങളില്‍കുടുങ്ങുക എന്നീകാരണങ്ങളാല്‍ മടങ്ങിവരേണ്ട സാഹചര്യങ്ങളില്‍ ചെലവുകള്‍ സ്വയം വഹിക്കേണ്ടതാണ്.
7. പ്രതിമാസ ശമ്പളമായ 110 കുവൈറ്റ് ദിനാറിന് ജോലി ചെയ്യുന്നതിന് സമ്മതമാണ്.
8. ഭക്ഷണം,താമസം, ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്നിവ സൗജന്യമായിരിക്കും.
9. ജോലിയുടെ കാലവധിയ്ക്ക് മുമ്പെ വ്യക്തി പരമായ കാരണങ്ങളാല്‍ മടങ്ങിവരുന്ന സാഹചര്യമുണ്ടായാല്‍ യാത്രചെലവുകള്‍ സ്വയം വഹിക്കുന്നതാണ്.
10. നോര്‍ക്ക മുഖേനയുള്ള തെരഞ്ഞെടുപ്പ് തികച്ചും സൗജന്യമാണെന്നത് ബോധ്യമുള്ളതാണ്.
11. വിദേശ തൊഴിൽ ദാതാവ് തെരെഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ നോർക്ക മുഖേനയുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.
12. തൊഴില്‍ തര്‍ക്കങ്ങളുടെ പരിഹാരം കുവൈറ്റ് നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
13. നിയമനം ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്ട് 1983 -ലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.
14. അപേക്ഷയിൽ നല്കിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തുന്ന പക്ഷം, അപേക്ഷയിന്മേൽ ഉചിതമായ നടപടി സ്വീകരിക്കാനുള്ള അധികാരം നോർക്ക റൂട്ട്സിൽ നിക്ഷിപ്തമാണ്.
കുവൈറ്റിലേക്ക് നോര്‍ക്ക മുഖേന നടത്തുന്ന ഗാര്‍ഹിക തൊഴില്‍ മേഖലയിലേക്കുള്ള തെരഞ്ഞടുപ്പില്‍ പങ്കെടുക്കുന്നതിന് എനിക്ക് താത്പര്യമുണ്ട്. മുകളില്‍ പറയുന്ന നിബന്ധനകള്‍ ഞാന്‍ സമ്മതിച്ചുക്കൊള്ളുന്നു.

Click Here